
ദോഹ: അൽ ഷഖാബിലെ ലോഞ്ചിൻസ് ഔട്ട്‌ഡോർ അരീനയിൽ നടന്നുകൊണ്ടിരിക്കുന്ന അമീർ വാൾ (The Amir’s Sword) അന്താരാഷ്ട്ര കുതിരസവാരി ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഘട്ടത്തിൽ ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള റൈഡർമാർ ഉജ്ജ്വല വിജയം കൈവരിച്ചു.സൗദി അറേബ്യയുടെ ഖാലിദ് അൽ ഹാദി 'ഹറി അപ്പി'നൊപ്പം 35.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. ഖത്തറിന്റെ അബ്ദുള്ള അഹമ്മദ് അൽ ഖുലൈഫി (35.42 സെക്കൻഡ്) രണ്ടാം സ്ഥാനവും സൗദിയുടെ ഹല അൽ റഷീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബഹ്‌റൈന്റെ സുൽത്താൻ അബ്ദുൽ അസീസ് മയൂഫ് അൽ റൊമായിഹി 'എസ്റ്റോറിൽ അൺ പ്രിൻസി'നൊപ്പം 30.10 സെക്കൻഡിൽ ഒന്നാമതെത്തി. ഖത്തറിന്റെ സുൽത്താൻ സേലം അൽ നൈമി (31.99 സെക്കൻഡ്) രണ്ടാം സ്ഥാനവും മുഹമ്മദ് യൂസഫ് അൽ ജാബർ മൂന്നാം സ്ഥാനവും നേടി. ബഹ്‌റൈന്റെ സീമാൻ ഇബ്രാഹിം അൽ ജഹ്‌റാമി 'എൻജോയ് ഡി ലാ പ്രോസി'നൊപ്പം 28.75 സെക്കൻഡിൽ ഒന്നാമതെത്തി. ഖത്തർ താരങ്ങളായ മുഹമ്മദ് ഈസ അൽ ബുഖാരി രണ്ടാമതും അഹമ്മദ് അലി അൽ ജാബർ മൂന്നാമതും ഫിനിഷ് ചെയ്തു.ഇന്ന് ( ഫെബ്രുവരി 14ശനിയാഴ്ച) നടക്കാനിരിക്കുന്ന അവസാന ദിവസത്തെ മത്സരങ്ങളിൽ കായിക ലോകം കാത്തിരിക്കുന്നത് ത്രീ-സ്റ്റാർ ഗ്രാൻഡ് പ്രീ (150cm) പോരാട്ടത്തിനാണ്. വരാനിരിക്കുന്ന ലോകകപ്പിനുള്ള ക്വാളിഫയിംഗ് മത്സരം കൂടിയാണ്











